
പറവൂർ: ദേശീയപാത 66ൽ മൂത്തകുന്നം മുതൽ വരാപ്പുഴ വരെയുള്ള ഭാഗത്തെ റീ ടാറിംഗ് തുടങ്ങി. റോഡ് മൂത്തകുന്നം മുതൽ പറവൂർ വരെയുള്ള ഭാഗത്താണ് ആദ്യം ടാറിംഗ് നടത്തുന്നത്. വല്ലാർപാടം ടെർമിനലിലേയ്ക്ക് വരുന്നതും പോകുന്നതുമായ കണ്ടയ്നർ ലോറികൾ കളമശേരി, യു.സി കോളേജ് വഴി കൊച്ചി - സേലം ദേശീയപാത 544ൽ പോകണം. കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് എറണാകുളത്തേക്കുള്ള മറ്റുവാഹനങ്ങൾ ലേബർ ജംഗ്ഷൻ, ഗോതുരുത്ത്, ചേന്ദമംഗലം വഴി പറവൂരിലെത്തണം. പറവൂരിൽ നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കണ്ണൻകുളങ്ങര ക്ഷേത്രം, കൂട്ടുകാട്, അണ്ടിപ്പിള്ളിക്കാവ് വഴി ദേശീയപാത 66ൽ പ്രവേശിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |