
വൈപ്പിൻ: നേപ്പാൾ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാറുമായി ബന്ധപ്പെടുത്തി 'ആർ വി പ്രിപ്പയേർഡ് " എന്ന പേരിൽ ഞാറക്കൽ സെന്റ് മേരീസ് യു.പി സ്‌കൂളിൽ കുട്ടികളുടെ ചിത്രപ്രദർശനം സംഘടിപ്പിച്ചു. ഞാറക്കൽ ലയൺസ് ക്ലബ് പ്രസിഡന്റ് ജയ്‌മോൻ ആക്കനത്ത് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. ഞാറക്കൽ ലയൺസ് ക്ലബ് സെക്രട്ടറി പ്രമോദ് മാലിപ്പുറം, ഡിസ്ട്രിക്ട് സെക്രട്ടറി ഔസേപ്പ് മാത്യൂസ് മാമ്പിള്ളി, പ്രധാന അദ്ധ്യാപിക ഷാലറ്റ് മോസസ്, അദ്ധ്യാപകരായ ആൻസി വർഗീസ്, ലിറ്റു ചാക്കോ എന്നിവർ സംസാരിച്ചു. ലയൺസ് ക്ലബ് അംഗങ്ങൾ കുട്ടികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |