
ഏലൂർ: ഏലൂർ നഗരസഭയിലെ പച്ചമുക്ക്, ഇടമുള, കാഞ്ഞിരക്കുഴി, സൊസൈറ്റി കവല എന്നിവിടങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമത്തെ തുടർന്ന് വാട്ടർ അതോറിട്ടി ഓഫീസിൽ എൽ.ഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് കുടിവെള്ള വിതരണം തടസപ്പെടുത്തുന്നു എന്ന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പച്ചമുക്ക് പ്രദേശത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാക്കി. വൈസ് ചെയർപേഴ്സൺ ലീലാ ബാബു, എ.ഡി. സുജിൽ, ജയശ്രീ സതീഷ്, സബീന നിഷാദ്, ആരതി ഷെബിൻ, അസ്ലം, രമ്യ സുജിൽ, ടിഷ വേണു എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |