SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.02 AM IST

ഭക്ഷണത്തിന് കൊള്ള വില: തിയേറ്ററുകളിൽ റെയ്ഡ്

price

കൊ​ച്ചി​:​ ​ഇ​ട​പ്പ​ള്ളി​യി​ലെ​ ​പി.​വി.​ആ​ർ,​ ​കാ​ക്ക​നാ​ട് ​മാ​ജി​ക് ​ഫ്രെ​യിം​സ് ​എ​ന്നീ​ ​മ​ൾ​ട്ടി​പ്ല​ക്സ് ​തി​യേ​റ്റ​റു​ക​ളി​ലും​ ​മ​റ്റ് ​തി​യേ​റ്റ​റു​ക​ളി​ലും​ ​ഭ​ക്ഷ്യ​ ​പൊ​തു​വി​ത​ര​ണ​ ​വ​കു​പ്പ് ​മ​ന്ത്രി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ജി​ല്ലാ​ ​സ​പ്ലൈ​ ​ഓ​ഫീ​സ​ർ,​ ​ലീ​ഗ​ൽ​ ​മെ​ട്രോ​ള​ജി​ ​ഡെ​പ്യൂ​ട്ടി​ ​ക​ൺ​ട്രോ​ള​ർ,​ ​ഭ​ക്ഷ്യ​ ​സു​ര​ക്ഷാ​ ​ഓ​ഫീ​സ​ർ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃത്വ​ത്തി​ലു​ള്ള​ ​സ്‌​ക്വാ​ഡ് ​റെ​യ്ഡ് ​ന​ട​ത്തി.​ ​വി​ല​വി​വ​ര​ ​പ​ട്ടി​ക​ ​പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​തി​നും​ ​അ​ള​വി​ൽ​ ​കു​റ​വ് ​ന​ൽ​കി​യ​തി​നും​ ​മൂ​ന്ന് ​ക​ഫേ​ക​ൾ​ക്കെ​തി​രെ​ ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.​ ​
തി​യേ​റ്റ​റു​ക​ളി​ലെ​ ​ക​ഫേ​ക​ളി​ൽ​ ​അ​ന്യാ​യ​വി​ല​ ​വാ​ങ്ങു​ന്നെ​ന്ന​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്നാ​ണ് ​പ​രി​ശോ​ധ​ന.​ ​പ​രാ​തി​ ​ശ​രി​യാ​ണെ​ന്ന് ​ക​ണ്ടെ​ത്തി.​ ​പോ​പ്‌​കോ​ൺ,​ ​ശീ​ത​ള​ ​പാ​നീ​യ​ങ്ങ​ൾ​ ​എ​ന്നി​വ​യു​ടെ​ ​വി​ല​ ​പൊ​തു​വി​പ​ണി​യി​ലേ​ക്കാ​ൾ​ ​അ​ഞ്ചി​ര​ട്ടി​യും​ ​സാ​ധാ​ര​ണ​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​ര​ണ്ടി​ര​ട്ടി​യും​ ​വി​ല​ ​ഈ​ടാ​ക്കു​ന്നു.​ ​തി​യേ​റ്റ​ർ​ ​മാ​നേ​ജ​ർ​മാ​ർ​ക്ക് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​നോ​ട്ടീ​സ് ​ന​ൽ​കി.​ ​പൊ​തു​വി​പ​ണി​യു​മാ​യി​ ​യോ​ജി​ക്കു​ന്ന​ ​വി​ധം​ ​വി​ല​യി​ൽ​ ​മാ​റ്റം​ ​വ​രു​ത്താ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി. തി​ങ്ക​ൾ​ ​മു​ത​ൽ​ ​വ്യാ​ഴം​ ​വ​രെ​ ​പോ​പ്പ്കോ​ൺ​ 99​ ​രൂ​പ​യ്ക്കും​ ​ല​ഭ്യ​മാ​ക്കു​മെ​ന്നും​ ​ടി​ക്ക​റ്റു​ക​ൾ​ ​കു​റ​ഞ്ഞ​ ​നി​ര​ക്കി​ൽ​ ​ന​ൽ​കു​മെ​ന്നും​ ​മ​ൾ​ട്ടി​പ്ല​ക്സ് ​മാ​നേ​ജ്മെ​ന്റു​ക​ൾ​ ​അ​റി​യി​ച്ചു. ജി​ല്ലാ​ ​സ​പ്ലൈ​ ​ഓ​ഫീ​സ​ർ​ ​വി.​ആ​ർ.​ഷാ​ജി,​ ​ലീ​ഗ​ൽ​ ​മെ​ട്രോ​ള​ജി​ ​ഡെ​പ്യൂ​ട്ടി​ ​ക​ൺ​ട്രോ​ള​ർ​മാ​രാ​യ​ ​സ​ന്തോ​ഷ് ​എ​ൻ.​സി,​ ​അ​സി​സ്റ്റ​ന്റ് ​ക​ൺ​ട്രോ​ള​ർ​ ​വേ​ണു​ ​കെ.​ബി​ ​എ​ന്നി​വ​ർ​ ​റെ​യ്ഡി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MILTIPLEX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL