
കൊച്ചി: യുവജനങ്ങളിൽ മാനസികാരോഗ്യ സന്ദേശം പകരാൻ ഡൽഹിയിൽ നിന്ന് സെഹർ ഹാഷ്മിയും സംഘവും ആരംഭിച്ച ബൈക്ക് യാത്ര ഇന്ന് എറണാകുളം ജില്ലയിലെത്തും. ‘ബിയോണ്ട് ദ ഹൊറൈസൺ: എ റൈഡ് ഫോർ റെസിലിയൻസ്’ എന്ന അഖിലേന്ത്യാ സംവാദയാത്രയ്ക്ക് കളമശേരി നാഷണൽ യൂണിവേഴ്സിറ്റി ഒഫ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) രാവിലെ 11നും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഉച്ചക്ക് രണ്ടിനും സ്വീകരണം നൽക്കും. സഫ്ദർ ഹാഷ്മിയുടെ സഹോദരി ശബ്‌നം ഹാഷ്മിയുടേയും ശാസ്ത്രജ്ഞയായ ഗൗഹർ റാസയുടേയും ദത്തുപുത്രിയാണ് സഹർ ഹാഷ്മി. സണ്ണി ലോച, അമിത് യാദവ്, ഫർഹദ് ഖാൻ, രാകേഷ് സൈനി, സമീറ അഷ്‌റോഫ് എന്നിവരും സംഘത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |