
ചോറ്റാനിക്കര: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ വിനായക ചതുർത്ഥി ആഘോഷിച്ചു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പ്രത്യേകം സജ്ജമാക്കിയ ഹോമകുണ്ഠത്തിൽ 1008 നാളികേരങ്ങളോടെ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തി. തന്ത്രിമാരായ എളവള്ളി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാട് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.
തോട്ടയ്ക്കാട് പാഞ്ചാലി, പൂർണ്ണശ്രീ കൊച്ചയ്യപ്പൻ എന്നീ ആനകൾക്ക് ഗജപൂജയും തുടർന്ന് പഴം, കരിമ്പ്, തണ്ണിമത്തൻ, പൈനാപ്പിൾ തുടങ്ങിയവ ഉപയോഗിച്ച് ആനയൂട്ടും നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം സുരേഷ് ബാബു കെ.കെ, ചോറ്റാനിക്കര അസിസ്റ്റന്റ് കമ്മിഷണർ യഹുലദാസ്, ദേവസ്വം മാനേജർ കെ.എസ്. രാജീവ്, ക്ഷേത്ര ഊരാളൻ പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരിപ്പാട്, സമിതി അംഗങ്ങൾ, ക്ഷേത്ര ജീവനക്കാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |