
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) ഫാക്കൽറ്റി ഒഫ് ഫിഷറീസ് മാനേജ്മെന്റും പൊങ്ങം നൈപുണ്യ ബിസിനസ് സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഗവേഷണത്തിൽ നിന്ന് പ്രസിദ്ധീകരണത്തിലേക്ക്’ ദ്വിദിന ശില്പശാലയ്ക്ക് കുഫോസിൽ തുടക്കമായി. വൈസ് ചാൻസലർ പ്രൊഫ. ഡോ. എ. ബിജു കുമാർ ഉദ്ഘാടനം ചെയ്തു. കുഫോസ് ഡയറക്ടർ ഒഫ് റിസർച്ച് ഡോ. എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ.ബി.എസ് ഡയറക്ടർ ഡോ. ജേക്കബ് പി. എം., ഫിഷറീസ് മാനേജ്മെന്റ് ഡീൻ ഡോ. ഇ. എം. അൽസൽ എന്നിവർ സംസാരിച്ചു. ഡോ. വിജേഷ് പി. വി, ഡോ. ആന്റണി ജോസ് എന്നിവർ സെഷനുകൾ നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |