
കൊച്ചി: ആരോഗ്യവകുപ്പിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് യഥാസമയം സ്ഥാനക്കയറ്റം നൽകാത്തത് സംസ്ഥാനത്തെ പൊതുജനാരോഗ്യ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി കേരള എൻ.ജി.ഒ യൂണിയനും കെ.ജി.ഒ.എയും ആരോപിച്ചു. ഒഴിവുകൾ അടിയന്തരമായി നികത്തി അർഹരായ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകണമെന്നാവശ്യപ്പെട്ട് സംഘടനകളുടെ നേതൃത്വത്തിൽ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. ഷാനിൽ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി.പി. ദിപിൻ സംസാരിച്ചു. ഷിജാദ് ടി.എ, എസ്. മഞ്ജു, എൻ.കെ. ഗിരീഷ് കുമാർ, കെ.യു. ബോബിറ്റ്, രജനിമോൾ എസ്. എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |