SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

മാനസികാരോഗ്യ അവബോധ ക്യാമ്പയിൻ

c

കൊച്ചി: മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുമ്പോൾ നിശബ്ദമായി സഹിക്കാതെ സഹായം തേടണമെന്ന് മാനസികാരോഗ്യ പ്രവർത്തകയും മോട്ടിവേഷണൽ സ്പീക്കറും ഫാഷൻ സ്റ്റൈലിസ്റ്റും ബൈക്കറുമായ സെഹർ ഹാഷ്മി പറഞ്ഞു. ആവശ്യമുള്ളപ്പോൾ തെറാപ്പിയോ, മരുന്നുകളോ ഉൾപ്പെടെയുള്ള പ്രൊഫഷണൽ സഹായം തേടാൻ മടിക്കരുതെന്നും അവർ വ്യക്തമാക്കി. മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം വളർത്താനുള്ള രാജ്യവ്യാപക പ്രചാരണത്തിന്റെ ഭാഗമായി നുവാൽസിൽ നടത്തിയ 'ബിയോണ്ട് ദ ഹൊറൈസൺ, എ റൈഡ് ഫോർ റിസീല്യെൻസ് " ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു സെഹർ ഹാഷ്മി. ആഗസ്റ്റ് 20ന് ഡൽഹിയിൽ നിന്നാരംഭിച്ച പ്രചാരണം സെഹർ ഹാഷ്മിയുടെ നേതൃത്വത്തിലുള്ള രാജ്യവ്യാപക മോട്ടോർസൈക്കിൾ യാത്രയായാണ് നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL