
കൊച്ചി: കേന്ദ്ര പദ്ധതിയായ പോഷൺ അഭിയാന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച 'പോഷൺ മാ'യുടെ ജില്ലാതല സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാർ എന്നിവരുടെ പോഷക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ളതാണ് പദ്ധതി. തൃക്കാക്കര നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടീനു ജിപ്സൺ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം. കെ. മനോജ്, ജില്ലാതല പ്രോഗ്രാം ഓഫീസർ സി. സുധ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിൾ മാഗി, ജില്ലാ വനിതാശിശു വികസന ഓഫീസ് സീനിയർ സൂപ്രണ്ട് സി.എ.സാബിർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |