
ഏലൂർ: ബി.ജെ.പി കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ സേവാ സങ്കല്പ് അഭിയാൻ പാതാളത്ത് സംഘടിപ്പിച്ചു. മുനിസിപ്പൽ ടൗൺ ഹാളിൽ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി ബസിത് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജിത്ത് ആർ.അദ്ധ്യക്ഷനായി. മണ്ഡലം ജില്ലാ നേതാക്കളായ എം. എം. ഉല്ലാസ് കുമാർ, പ്രമോദ് തൃക്കാക്കര, ധന്യ കൃഷ്ണ കുമാർ, പി. പി. സുന്ദരൻ, പി.സജീവ്, സിയോൺ കെ. സിദ്ധൻ, കെ. എൻ. അനിൽകുമാർ എന്നിവർ സംസാരിച്ചു. കൗൺസിലർ ബിനു വടാത്തല, അനന്തപദ്മനാഭൻ, വാസുദേവൻ, എൻ. പി. ശ്രീകുമാർ, വി.വി. പ്രകാശൻ, പി.ബി. ഗോപിനാഥ്, ടി.പി.രാംദാസ്, ടി.എസ്.കൃഷ്ണൻകുട്ടി, ശിവദാസ്. കെ, എസ്. ഷാജി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |