
കൊച്ചി: മലയാളി മജീഷ്യൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ദേശീയ മാജിക് ഫെസ്റ്റും മത്സരവും 25ന് കച്ചേരിപ്പടി ആശിർഭവനിൽ നടക്കും. 300 മജീഷ്യന്മാർ പങ്കെടുക്കും. രാവിലെ എട്ടിന് അസോസിയേഷൻ രക്ഷാധികാരി സാമ്രാജ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബിനു പൈറ്റാൽ, ജനറൽ സെക്രട്ടറി പ്രശാന്ത് വേങ്ങാട്, മയൻ വൈദർഷാ, ആർ.കെ. മലയത്ത്, ട്രഷറർ നൗഷാദ് എന്നിവർ സംസാരിക്കും. വൈകിട്ട് 5ന് സമാപനത്തിൽ ടി.ജെ വിനോദ് എം.എൽ.എ മുഖ്യാതിഥിയാകും. മാജിക് ഉപകരണങ്ങളുടെ പ്രദർശനം, മത്സരം, ഗാലാ ഷോ, മാജിക് ക്ളാസുകൾ എന്നിവയുമുണ്ടാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |