
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ 2026ലെ മികച്ച സാംസ്കാരിക പ്രവർത്തകനുള്ള 'സേവാരത്ന പുരസ്കാരം' വായന പൂർണിമ ചീഫ് കോ-ഓർഡിനേറ്റർ ഇ.വി. നാരായണന് ലഭിച്ചു. സാംസ്കാരിക, വിദ്യാഭ്യാസ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ വായന പൂർണിമ പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ 'പതിനായിരം വീടുകളിൽ എന്റെ വായനശാല' എന്ന ജനപ്രിയ പദ്ധതിക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം ഇ.വി നാരായണൻ വെങ്ങോലയെ തേടിയെത്തിയത്. പുരസ്കാര സമർപ്പണം ഏരിയ മാനേജർ ലിജു കണിച്ചേരിൽ നിർവ്വഹിച്ചു. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഇ.വി. നാരായണൻ നൽകി വരുന്ന സേവനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |