
ആലുവ: വഴിയോരത്ത് അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ആലുവ ജില്ലാ ആശുപത്രിയിലാക്കിയ അസാം സ്വദേശിനിക്കും കൈക്കുഞ്ഞിനും മഹിളാ മന്ദിരത്തിൽ അഭയം. നഗരത്തിൽ അവശനിലയിൽ കണ്ടെത്തിയ ഇവരെ ഞായറാഴ്ചയാണ് പൊലീസ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. യുവതി ആരോഗ്യം വീണ്ടെടുത്തെങ്കിലും എങ്ങോട്ട് പോകണമെന്ന് അറിയാതെ വിഷമിച്ചതിനെ തുടർന്നാണ് ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മധു, ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി എന്നിവർ ഇടപെട്ട് ഇരുവരെയും ചമ്പക്കരയിലെ മഹിള മന്ദിരത്തിലേക്ക് മാറ്റിയത്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ശ്രീദേവി മധു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |