SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

നെല്ലാപ്പാറ വളവിൽ വീണ്ടും ലോറി മറിഞ്ഞു

lorry

തൊടുപുഴ: നെല്ലാപ്പാറ ചൂരപ്പെട്ട വളവിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. തമിഴ്നാട് നിന്ന് റവ കയറ്റി പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഇറക്കം ഇറങ്ങുന്ന സമയത്ത് നിയന്ത്രണം വിട്ട് റോഡിന് ഇടതുഭാഗം ചേർന്ന് മറിഞ്ഞത്. അപകടത്തിൽ ലോറി ഡ്രൈവറും ഉടമയുമായ തമിഴ്നാട് ധർമ്മപുരി സ്വദേശി ശക്തിക്ക് (22) കാലിന് ഗുരുതര പരിക്കേറ്റു. തൊടുപുഴയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ബിജു പി. തോമസിന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഫയർ ആന്റ റസ്ക്യൂവിന്റെ ആംബുലൻസിൽ പരിക്കേറ്റയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുത്തനെ ഇറക്കവും കൊടുംവളവുകളുമുള്ള നെല്ലാപ്പാറയിൽ വാഹനാപകടം നിത്യസംഭവമായി മാറുകായാണ്. കഴിഞ്ഞയാഴ്ചയും നെല്ലാപ്പാറ കുരിശുപള്ളി വളവിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL