SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

സ്വരാജിൽ രണ്ട് കടകളിൽ മോഷണം: മുഖംമറച്ച മോഷ്ടാവിന്റെ ദൃശ്യം സി.സി ടി.വിയിൽ

moshanam
വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തുന്നതിന്റെ സി.സി ടി.വി ദൃശ്യം

കട്ടപ്പന: കാഞ്ചിയാർ സ്വരാജ് ജംഗ്ഷനിൽ രണ്ട് വീതം കടകളിൽ മോഷണവും മോഷണശ്രമവും നടന്നു. എയ്ഞ്ചൽ ബേക്കറിയിൽ നിന്ന് പണവും ഭക്ഷ്യസാധനങ്ങളും ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം കഴിഞ്ഞദിവസം പ്രവർത്തനമാരംഭിച്ച തയ്യൽക്കടയിൽ നിന്ന് തുണിയും മോഷണം പോയി. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. തോർത്ത് ഉപയോഗിച്ച് മുഖംമറച്ച മോഷ്ടാവിന്റെ ദൃശ്യം കടകളിലെ സി.സി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
സ്വരാജ് സയൺ പബ്ലിക് സ്‌കൂളിനു സമീപം പ്രവർത്തിക്കുന്ന ഈറ്റക്കാട്ടിൽ സ്റ്റോഴ്സിൽ മോഷണശ്രമമുണ്ടായി. ഷട്ടറിന്റെ താഴ് തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാവ് സാധനങ്ങൾ വലിച്ചിഴച്ച് അലങ്കോലപ്പെടുത്തി. ഇവിടെ നിന്ന് സാധനങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ല. പതിയാന്തറയിൽ ഗോപാലകൃഷ്ണന്റെ കടയുടെ പൂട്ട് തകർത്തെങ്കിലും സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞവർഷവും ഗോപാലകൃഷ്ണന്റെ കടയിൽ മോഷണം നടന്നിരുന്നു. സ്വരാജിൽ രാത്രികാലങ്ങളിൽ മദ്യപസംഘങ്ങളുടെ ശല്യമുള്ളതായി നാട്ടുകാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL