തൊടുപുഴ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഇളംദേശംഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നടത്തിയ പരിശോധനയിൽ 510 ഗ്രാം ഉണക്ക കഞ്ചാവുമായി ഒരാൾപിടിയിൽ. അസം ദുലാംഗുരമോറ സ്വദേശി ഖൈറുൽ ഇസ്ലാം (35) ആണ് പിടിയിലായത്. മൂലമറ്റം എക്‌സൈസ് റേഞ്ച്ഇൻസ്‌പെക്ടർ പി.ജി രാജേഷും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അറസ്റ്റ് ചെയ്ത് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സന്തോഷ് മൈക്കിൾ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )രാജേഷ് ചന്ദ്രൻ, അജിത് കുമാർ കെ.എ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) അനുരാജ് , റിനേഷ് അബ്ദുസമദ് , സിവിൽ എക്‌സൈസ് ഓഫീസർമാരായ ടിറ്റോമോൻ, ധനീഷ് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |