SignIn
Kerala Kaumudi Online
Saturday, 13 June 2026 7.10 PM IST

വിദ്യാർത്ഥികൾക്ക് ആദരവ് നൽകി

edavetty
നിറവ് റെസിഡൻസ് അസോസിയേഷൻ വാർഷിക സമ്മേളനം ഗവ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ഇടവെട്ടി : നിറവ് റെസിഡൻസ് അസോസിയേഷന്റെഒന്നാമത് വാർഷികം ഗവ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീർ മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ കബീർ റഷാദി, ഫാ. ജോജോ ജോർജ്ജ് കടുമാക്കൽ,പെരിയമന ഹരി നാരായണൻ നമ്പൂതിരി എന്നിവർ സ്‌നേഹസന്ദേശം നൽകി.

ജനറൽ സെക്രട്ടറി സിറിയക് കൂട്ടുങ്കൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ നൗഷാദ്, സൽമി നിസാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി ജോൺ, നിറവ് ഭാരവാഹികളായ ഹമീദ് ചൂരവേലിത്തൊട്ടിയിൽ, ഹംസ വി.എം., ലത്തീഫ് തൊട്ടിപ്പറമ്പിൽ,സൗദ റിയാസ്, ഷെരീഫ് പെരു നിലത്ത്,അൽത്താഫ് വടക്കേൽ, ബഷീർ വടക്കേൽ, വിജി, ഇബ്രാഹിം ചൂരത്തൊട്ടിയിൽ ദിവാകരൻ ഒറ്റപ്ലാക്കൽഎന്നിവർ പ്രസംഗിച്ചു..
ജോയിന്റ് സെക്രട്ടറി ടി.കെ. വിജയൻ സ്വാഗതവും ട്രഷറർ പി.എം. അസീസ് നന്ദിയും പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL