മൂന്നാർ: ചികിത്സയ്ക്കായി കരുതി വച്ചിരുന്ന പണം ഉൾപ്പെടെ മോഷണം പോയതായി പരാതി. മൂന്നാർ നയമക്കാട് എസ്റ്റേറ്റ് സ്വദേശികളായ മാരിസാമി കാളിയമ്മ ദമ്പതികളുടെ പണമാണ് നഷ്ടപ്പെട്ടത്. പണം കൂടാതെ പത്തു പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. മാരിസാമി എസ്റ്റേറ്റ് തൊഴിലാളിയും കാളിയമ്മ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമാണ്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിനായി വീട്ടിൽ എത്തിയപ്പോൾ താഴ് തകർന്ന നിലയിൽ കതോടെ വീടിനുള്ളിൽ ആരോ കടന്നിട്ടുണ്ടെന്ന ചിന്തയിൽ കാളിയമ്മ അയൽക്കാരെ വിളിച്ചു വരുത്തി അകത്തു കടക്കുകയായിരുന്നു. അലമാരയിൽ ആയിരുന്നു പണവും ആഭരണങ്ങളും കരുതിയിരുന്നത്. ഇത് കുത്തി തുറന്ന നിലയിലായിരുന്നു. അടുത്ത് അറിയാവുന്ന ആരോ ആണ് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. സ്ഥലത്ത് എത്തി വിശദ പരിശോധന നടത്തിയ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |