SignIn
Kerala Kaumudi Online
Saturday, 20 June 2026 2.58 AM IST

എം.ഡി.എം.എ കേസിലെ പ്രതിക്ക് ജാമ്യം;പൊലീസിന്റെ സാങ്കേതിക പിഴവ് ചൂണ്ടിക്കാണിച്ച് കോടതി

court
COURT

​തിരുവനന്തപുരം: 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായി 18.71 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ കേസിൽ രണ്ടാം പ്രതിക്ക് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പിഴവിനെ തുടർന്ന് കോടതി ജാമ്യം അനുവദിച്ചു. പ്രതി പിടിയിലായി 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെടാത്തതാണ് കാരണം. നിർദ്ധിഷ്ട സമയപരിധിയിൽ നിന്ന് ഒന്നര മണിക്കൂർ വൈകിയാണ് പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. പൊലീസിന് സംഭവിച്ച ഈ പിഴവ് ഉത്തരവിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഒന്നാം അഡിഷണൽ സെഷൻസ് ജഡ്ജി എ.പി.അനിൽ കുമാറാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. അങ്കമാലി കുമ്പളങ്ങി ചിറയിൽ വീട്ടിൽ നിന്ന് നാലഞ്ചിറ കെ.ജെ. കെ ആശുപത്രിക്ക് സമീപം താമസിക്കുന്ന എസ്.ആർ.എ -63 കൈലാസിൽ ആനന്ദകൃഷ്ണനാണ് (20) കേസിലെ പ്രതി. 2026 ജൂൺ നാലിന് വൈകിട്ട് 3.30നാണ് ഡാൻസാഫ് സംഘം പോത്തൻകോട് മണ്ണറ കൊയ്‌ത്തൂർ കോണത്തുവച്ച് ഇന്നോവ കാറിൽ സഞ്ചരിച്ചിരുന്ന പ്രതികളെ പിടികൂടിയത്. മൂന്ന് പ്രതികളിൽ മൂന്നാം പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിക്ക് വേണ്ടി അഭിഭാഷകനായ എം.സലാഹുദ്ദീൻ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY