കൊച്ചി: അങ്കമാലി - അരൂർ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതായി ബെന്നി ബഹനാൻ എം.പി അറിയിച്ചു. സ്ഥലമേറ്റെടുക്കലിന് പുനർവിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അങ്കമാലിയിൽ ആരംഭിച്ച് കുണ്ടന്നൂരിൽ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന കൊച്ചി ബൈപ്പാസ് പദ്ധതി അങ്കമാലിയിൽ നിന്ന് അരൂർ വരെ നീട്ടി. 50 കിലോമീറ്റർ ദൂരത്തിൽ 70 മീറ്റർ വീതിയിൽ എട്ടുവരിയായി ആദ്യഘട്ടത്തിലും പിന്നീട് പത്തു വരിയായും വികസിപ്പിക്കുന്ന രീതിയിൽ നിർമ്മിക്കുന്നതിനാണ് കേന്ദ്ര അനുമതി ലഭിച്ചത്.
പുതിയ ദേശീയപാത നിർമ്മാണത്തിനായി മൂന്ന് എ നോട്ടിഫിക്കേഷൻ കേന്ദ്ര സർക്കാർ പുറപ്പെടുവിക്കും. അങ്കമാലി -കുണ്ടന്നൂർ ബൈപ്പാസ് പദ്ധതി സ്ഥലം ഏറ്റെടുക്കൽ നടപടിക്രമങ്ങൾ മുൻ എൽ.ഡി.എഫ് സർക്കാർ വൈകിപ്പിച്ചതിന് തുടർന്നാണ് സ്തംഭിച്ചത്. ഇതിനിടയിൽ ട്രാഫിക് സർവേ റിപ്പോർട്ട് കാലഹരണപ്പെട്ടതും അനുമതി വൈകാൻ കാരണമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |