SignIn
Kerala Kaumudi Online
Monday, 22 June 2026 12.13 AM IST

 മറയൂരിൽ ഖേത്  ബച്ചാവോ അഭിയാൻ ക്യാമ്പയിൻ

മറയൂർ: കാർഷിക വികസന കർഷകക്ഷേമ വകുപ്പും ആത്മയും ചേർന്ന് മറയൂർ പഞ്ചായത്തിലെ കർഷകക്കായി ഖേത് ബച്ചാവോ അഭിയാൻ പ്രചരണ പരിപാടി സംഘടിപ്പിച്ചു. രാസവളങ്ങളുടെ അമിത ഉപയോഗം നിയന്ത്രിച്ചു കൊണ്ട് മണ്ണിന്റെ ഫലഭൂയിഷ്ഠത വീണ്ടെടുക്കുക, ജൈവ വളങ്ങൾ കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവ ഉപയോഗിച്ച് സുസ്ഥിര കൃഷി രീതികൾ കർഷകരിലേക്ക് എത്തിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. മറയൂർ ബാബു നഗർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പയിൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ശാന്തമ്പാറ കൃഷി വിജ്ഞാന കേന്ദ്രം സബ്‌ജക്ട് മാറ്റർ സ്‌പെഷ്യലിസ്റ്റ് ആഷിബ ക്ലാസിന് നേതൃത്വം നൽകി. കൃഷി ഓഫീസർ മനോജ് ജോസഫ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്. ഷെഫീക്ക്, കൃഷി അസിസ്റ്റന്റ് ബിന്ദുമോൾ, ആത്മ ബി.ടി.എം ശരവണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL