കയ്പമംഗലം: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ സമഗ്രമായ മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം. ജോൺ പറഞ്ഞു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സ്മാർട്ട് കയ്പമംഗലം നടത്തിയ അഭിനന്ദനീയം 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ ലഭ്യമാക്കുന്നതിന് സർക്കാർ പദ്ധതിയൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്മാർട്ട് കയ്പമംഗലം ചെയർമാൻ ശോഭ സുബിൻ അദ്ധ്യക്ഷനായി. വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചതിനൊപ്പം സൂര്യഭാരതി ഫൗണ്ടേഷൻ ചെയർമാൻ കെ.പി. മനോജ്കുമാറിന് കലാ സംസ്‌കൃതി പുരസ്‌കാരം നൽകി മന്ത്രി റോജി.എം. ജോൺ ആദരിച്ചു. ദാലിയ ഗ്രൂപ്പ് ചെയർമാൻ ഡോ.അബ്ദുള്ള ഹംസയ്ക്ക് പ്രവാസിഭാരതീയപുരസ്‌കാരം നൽകിയും മന്ത്രി ആദരിച്ചു. ദയ എക്‌സ്റ്റേണൽ ഡയറക്ടർ മുഹമ്മദ് ബഷീർ, അൻഷി ഗ്രൂപ്പ് ചെയർമാൻ ഷിമിൽ മോഹൻദാസ്, സോഷ്യൽ ആക്റ്റിവിസ്റ്റ് വി.ആർ.അനൂപ്, അഞ്ജലി ഷെമീർ, കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.കെ. സക്കരിയ, പഞ്ചായത്തംഗങ്ങൾ, സി.ജെ.പോൾസൺ, സുനിൽ.പി.മേനോൻ. സി.സി.ബാബുരാജ്, മജീദ് കയ്പമംഗലം, ചെന്ത്രാപ്പിന്നി എസ്.എൻ.വിദ്യാഭവൻ പ്രിൻസിപ്പൽ യാമിനി ദിലീപ്, എടത്തിരുത്തി എസ്.എൻ.വി. എൽ.പി സ്‌കൂൾ പ്രധാനദ്ധ്യാപിക നിമ്മി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. നീന്തൽ മത്സരങ്ങളിൽ 5 സ്വർണമെഡൽ നേടിയ ധനിഷ്ട ജിംജി, ഭിന്നശേഷി വിഭാഗത്തിൽ ഓട്ട മത്സരത്തിൽ പുരസ്‌കാരം നേടിയ അമേയ, മികവഴക് പുരസ്‌കാരത്തിന് അർഹയായ എസ്.എൻ.വി.എൽ.പി സ്‌കൂളിലെ അദ്ധ്യാപിക കെ.ബി.സന്ധ്യ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. യുവ ക്ലബിന് സ്‌പോർട്‌സ് കിറ്റും സമ്മാനിച്ചു. കെ.എ.അഫ്‌സൽ, പ്രവിത ഉണ്ണിക്കൃഷ്ണൻ, ലക്ഷ്മി ശാന്തൻ, ഉല്ലാസ്, നാസർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |