SignIn
Kerala Kaumudi Online
Wednesday, 22 July 2026 2.16 AM IST

മൺസൂൺ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു

filimfestivel

തൊടുപുഴ: തൊടുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൺസൂൺ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. സിൽവർ ഹിൽസ് സിനിമാസിൽ നടന്ന ചടങ്ങിൽ ഗവ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിരക്കഥാകൃത്ത് ദിലീഷ് നായർ,എഫ്. എഫ്. എസ്. ഐ റീജിയണൽ കൗൺസിൽ മെമ്പർ യു.എ രാജേന്ദ്രൻ , ഫിലിം സൊസൈറ്റി സെക്രട്ടറി എം എം മഞ്ജുഹാസൻ, ജോയിന്റ് സെക്രട്ടറി വി .ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഫിലിം സൊസൈറ്റിയും വെസ്റ്റേൺഗാട്ട് പ്രൊഡക്ഷൻസും ചേർന്ന് സംഘടിപ്പിക്കുന്ന തിരക്കഥാ ശില്പശാലയുടെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു. തുടർന്ന് ജർമൻ ചലച്ചിത്രമായ AMRUM , അമേരിക്കൻ സിനിമയായ “ Beasts of the Southern Wild ”എന്നിവ പ്രദർശിപ്പിച്ചു.വ്യാഴാഴ്ച വരെ തൊടുപുഴ സിൽവർ ഹിൽസ് തീയറ്ററിൽ എല്ലാ ദിവസവും വൈകിട്ട് രണ്ടു പ്രദർശനങ്ങളോടെയാണ് മേള നടത്തുന്നത്. മേളയുടെ രണ്ടാം ദിവസമായ ഇന്ന് വൈകിട്ട് 5.45 ന് ഫിഫയുടെ സഹകരണത്തോടെ നിർമ്മിച്ച ബ്രിട്ടീഷ് ചലച്ചിത്രം “ Goal - The Dream Begins ”'പ്രദർശിപ്പിക്കും. രാത്രി 8.15 ന് ചൈനീസ് സിനിമ“ Lighting Up the Stars പ്രദർശിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL