കട്ടപ്പന : റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവനപദ്ധതികളുടെ ഉദ്ഘാടനവും നടത്തി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ഡോ. സി എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഷിബു പോൾ പ്രസിഡന്റായും ബിനോയി അഗസ്റ്റിൻ സെക്രട്ടറിയായും ജിത്ത് ജോസഫ് ട്രഷററായും അഖിൽ വിശ്വനാഥൻ ജിജിആർ ആയും ചുമതലയേറ്റു. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, യുവജനക്ഷേമം എന്നീ മേഖലകൾക്ക് പ്രധാന്യം നൽകിയുള്ള പദ്ധതികൾ നടപ്പാക്കും. കൂടാതെ, ഭവന നിർമാണം, ഡയാലിസിസ് ധനസഹായം, 15 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ എന്നീ പദ്ധതികളും നടപ്പാക്കും. മുരിക്കാശേരി സ്‌നേഹമന്ദിരത്തിൽ കഴിഞ്ഞ വർഷം നടപ്പാക്കിയ പേപ്പർ ഉൽപ്പന്ന നിർമാണ യൂണിറ്റിന് രാജ്യാന്തര അംഗീകാരവും ലഭിച്ചിരുന്നു. ഈവർഷം പേപ്പർ നിർമാണ യൂണിറ്റിന് വാഹനം കൈമാറും. പിഡിജി രാജമോഹൻ നായർ, എംഡി നോബി, അസിസ്റ്റന്റ് ഗവർണർ മനോജ് അഗസ്റ്റിൻ തുടങ്ങിയവർ അതിഥികളായിരുന്നു. സന്തോഷ് ദേവസ്യ, പി എം ജെയിംസ്, ജിത്ത് ജോസഫ്, ജിതിൻ കൊല്ലംകുടി, ജോസ് ഫ്രാൻസിസ്, ജോസുകുട്ടി പൂവത്തുംമൂട്ടിൽ, ജോസ് കുര്യാക്കോസ്, ഷിബു പോൾ, ജിൻസ് മാനുവൽ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |