
മൂന്നാർ: കൊളുക്കുമലയിലെ സിങ്കപ്പാറയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം തടഞ്ഞ് തമിഴ്നാട്. അപകടങ്ങളുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവേശനം താത്കാലികമായി വിലക്കിയത്. അതേസമയം, കൊളുക്കുമലയിൽ പ്രവേശന വിലക്കില്ല. രണ്ടു മാസം മുമ്പ് സിങ്കപ്പാറയിൽ നിന്ന് ഒരു യുവാവ് ചാടി മരിക്കുകയും കഴിഞ്ഞയാഴ്ച യുവാവ് തലകറങ്ങി കൊക്കയിലേക്ക് വീഴുകയും ചെയ്തിരുന്നു. തലകറങ്ങി വീണ യുവാവിനെ ഏറെ സാഹസികമായാണ് രക്ഷിച്ചത്. അതിർത്തി സംബന്ധിച്ച് കേരള- തമിഴ്നാട് തർക്കം നിലനിൽക്കുന്ന പ്രദേശമാണ് സിങ്കപ്പാറ. വിഷയത്തിൽ കേരള പൊലീസ് ഇടപെട്ടതോടെ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന നിലപാടിലാണ് ഇപ്പോൾ തമിഴ്നാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |