തിരുവനന്തപുരം: മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയ്യുവാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുല്ലപെരിയാർ ഏകോപന സമിതി യോഗം. ഡാം സുരക്ഷക്കായി തമിഴ്‌നാട് സർക്കാർ, ഒന്നും ചെയ്യാത്ത സാഹചര്യത്തിൽ, മുല്ലപെരിയാർ അടക്കമുള്ള അന്തർ സംസ്‌ഥാന നദി ജല കരാറുകൾ പുന പരിശോധിക്കണമെന്നും സർക്കാർ ഉടനടി സുപ്രീംകോടതിയെ സമീപിച്ച് മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയ്യണമെന്നും മുല്ലപെരിയാർ ഏകോപന സമിതി ആവശ്യപ്പെട്ടു.
കേരളത്തിലെ ജലവിഭവ വകുപ്പ് കാൽനൂറ്റാണ്ടായി നിർജീവമെന്നും മുല്ലപെരിയാർ ഏകോപന സമിതി കുറ്റപ്പെടുത്തി. ശ്രീമൻ നാരായണൻ,ചെയർമാൻ ആർ.ബി.എസ് മണി,കൺവീനർ ഡോ. കെ.എസ് പ്രകാശൻ,സോണു അഗസ്‌റ്റിൻ,സേതുലക്ഷ്‌മി,സാബു ജോസ്,ജോയ് ജോസഫ്,റോയ് ജോർജ്,കെ. വിജയൻ,ഡോ. ജോയ് എബ്രഹാം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |