SignIn
Kerala Kaumudi Online
Thursday, 20 August 2026 1.46 AM IST

ഹരിത ഓണം ലോഗോ പ്രകാശനം

ഇടുക്കി: ഓണം മാലിന്യരഹിതമായി, പ്രകൃതിക്ക് ദോഷം വരുത്താതെ ആഘോഷിക്കാനായിഹരിത ഓണം ക്യാമ്പയ്നുമായി ജില്ലാ ശുചിത്വമിഷൻ. ഇതിന്റെ ഭാഗമായി ഹരിത ഓണം ജില്ലാതല ലോഗോ പ്രകാശനം റോയ്. കെ. പൗലോസ് എം. എൽ. എ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എന്നിവർ ചേർന്ന് നിർവഹിച്ചു ജില്ലാ ശുചിത്വ മിഷൻ കോ ഓഡിനേറ്റർ ഭാഗ്യരാജ് കെ. ആർ, ഡി. റ്റി. പി. സി. സെക്രട്ടറി ജിതീഷ് ജോസ് എന്നിവർ പങ്കെടുത്തു.പൊതുജനങ്ങളും സന്നദ്ധ സംഘടനകളും ക്ലബുകളും സാംസ്‌കാരിക സാമുദായിക സംഘടനകളും സ്ഥാപനങ്ങളും ഓണാഘോഷ പരിപാടികളിൽ പൂർണ്ണമായും ഹരിത ചട്ടം കർശനമായി പാലിച്ച് ഹരിത ഓണം ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും എം.എൽ.എയും ജില്ലാ കളക്ടറും അഭ്യർഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL