ചെറുതോണി: എസ്. എൻ. ഡി. പി യോഗം വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികൾ ഓണച്ചമയം- 2026 ഇന്ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10ന് യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി. രാജൻ ഓണ സന്ദേശം നൽകും. ആഘോഷപരിപാടികളുടെ ഭാഗമായി നടത്തുന്ന മത്സരങ്ങളുടെ സമ്മാനദാനം യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം നിർവഹിക്കും. മനേഷ് കുടിക്കയത്ത്, ബീനിഷ് കോട്ടൂർ, ജോമോൻ കണിയാംകുടിയിൽ, അഖിൽ സാബു, ബിബിൻ കുന്നിനിയിൽ, ഡോ. ഷീല കമലാധരൻ, ഷീല രാജീവ്, പുഷ്പ മോഹൻദാസ് എന്നിവർ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |