SignIn
Kerala Kaumudi Online
Sunday, 23 August 2026 8.05 PM IST

ആരോഗ്യ സ്‌ക്രീനിങ് നടത്തി

കട്ടപ്പന : അന്യസംഭ്ഥാന തൊഴിലാളികൾക്കിടയിൽ മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്വരാജ് പബ്ലിക് ലൈബ്രറിയിൽ ആരോഗ്യ സ്‌ക്രീനിങ് നടത്തി. സ്‌ക്രീനിങ്ങിൽ വിവിധ വാർഡുകളിൽ ജോലി ചെയ്യുന്ന 150 അന്യസംസ്ഥാന തൊഴിലാളികളെയാണ് ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിനും ആവശ്യമായ തുടർചികിത്സ ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് സ്‌ക്രീനിങ് സംഘടിപ്പിച്ചത്.സ്വരാജ് പബ്ലിക് ലൈബ്രറിയിൽ നടന്ന പരിപാടിയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ലൈബ്രറി അംഗങ്ങൾ, സാമൂഹികസന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടികൾക്ക് ബേബിചൻ കിഴക്കേമുറി, മനോജ് എം. വി, റെജി കൂനാനി, സുഗതകുമാർ, റെജി തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL