തൊടുപുഴ: കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ ഒരാൾക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. തിങ്കാളാഴ്ച രാത്രി 11.30ന് വെങ്ങല്ലൂരിൽ വെച്ച് നടന്ന സംഭവത്തിൽ കടനാട് സ്വദേശി എബിൻ ജോർജിനെതിരെയാണ് കേസ്. പാലക്കാട് - കുമളി റൂട്ടിൽ സർവീസ് നടത്തുന്ന കുമളി ഡിപ്പോയിലെ ബസിലെ കണ്ടക്ടർ സാം ഒലിവർ ജസ്റ്റിൻ (48)നെയാണ് എബിൻ ആക്രമിച്ചത്. സ്ത്രീകളുടെ സീറ്റിൽ നിന്നും രണ്ട് യാത്രക്കാരെ മാറ്റി ഇരുത്തിയതിനു പിന്നാലെ എബിൻ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. മുഖത്ത് പരുക്കേറ്റതിനെ തുടർന്ന് സാം ആശുപത്രിയിൽ ചികിത്സ തേടി. ഇതെ തുടർന്ന് മറ്റൊരു കണ്ടക്ടറെ തൊടുപുഴയിൽ നിന്നും അയച്ചാണ് സർവീസ് മുടങ്ങാതെ തുടർന്നത്. കേസിൽ അന്വേഷണം ആരംഭിച്ചതായി തൊടുപുഴ പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |