SignIn
Kerala Kaumudi Online
Wednesday, 23 September 2026 8.10 AM IST

ഗുരു സഹൃദ സംഘമം

പീരുമേട്: അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാർ ഗവ.യുപി സ്‌കൂളിൽ സംഘടിപ്പിച്ച ഗുരു സൗഹൃദ സംഗമം ശ്രദ്ധേയമായി. പതിറ്റാണ്ടുകൾക്കു മുമ്പ് തങ്ങൾക്ക് അക്ഷരം വെളിച്ചം പകർന്നു നൽകിയ സ്‌കൂളിലേക്ക് വീണ്ടും എത്തിയ പൂർവ്വ അദ്ധ്യാപകരുടെ മുന്നിലേക്ക് തങ്ങളുടെ പ്രിയപ്പെട്ട പഴയ വിദ്യാർത്ഥികൾ അതേ സ്‌കൂളി ലെ അദ്ധ്യാപകരായി അറിവു പകരുന്നത് കണ്ടപ്പോൾ പൂർവ്വ അദ്ധ്യാപകരുടെകണ്ണുകൾ ഈറനണിഞ്ഞു. വിരമിച്ച അദ്ധ്യാപകരെയും നിലവിലുള്ള അദ്ധ്യാപകരെയും ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് അദ്ധ്യാപകരും ജനപ്രതിനിധികളും പൂർവ്വ വിദ്യാർത്ഥികളും തങ്ങളുടെ പഴയകാല അനുഭവങ്ങൾ പങ്കു വച്ചു.
പൂർവ്വ അദ്ധ്യാപകസംഗമം അഡ്വ. സിറിയക് തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു സ്‌കൂൾ എച്ച് എം എസ് ടി രാജ് അ ദ്ധ്യക്ഷത വഹിച്ചു. നിലവിലുള്ള അദ്ധ്യാപകരെയും പൂർവ്വ അദ്ധ്യാ പകരെയും ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഹരിദാസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മണി മേഖല, പഞ്ചായത്തംഗം ആർ. സെൽവത്തായി, പൂർവ്വ അദ്ധ്യാപകരായ എം എം ജലാലുദ്ദീൻ, പി ദേവ ആശിർവാദം, കെ.എൽ.ജീജ, ഡി. സെൽവം, എസ് സൂറത്തുൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL