
തൊടുപുഴ: സ്വച്ഛതാ ഹി സേവാ 2026 - ശുചിത്വമാണ് സേവനം ക്യാമ്പയിന്റെ ഭാഗമായി തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ശുചീകരണ വാരാചരണത്തിന്റെ ഭാഗമായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സിയുടേയും ശാന്തിഗിരി കോളേജ് എൻ.എസ്.എസ് വോളണ്ടിയർമാരുടെയും സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. നഗരത്തിലെ പൊതുഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനും ജനങ്ങളിൽ ശുചിത്വബോധം ശക്തിപ്പെടുത്തുന്നതിനും വിവിധ വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾ സഹായകരമാണെന്ന് ചെയർപേഴ്സൺ പറഞ്ഞു.നഗരസഭ ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കെ.എസ്.ആർ.ടി.സി ജീവനക്കാർ, ശുചിത്വ മിഷൻ പ്രതിനിധി, ശാന്തിഗിരി കോളേജ് എൻ.എസ്.എസ് വോളണ്ടിയർമാർ, നഗരസഭാ ശുചീകരണ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |