ഇടുക്കി: ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പും ചേർന്ന് വിവിധ വകുപ്പുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരത്തോടെ ഗാന്ധിജയന്തി വാരാഘോഷം നടത്തും. ഇന്ന് രാവിലെ 9 ന് കളക്ടറേറ്റ് വളപ്പിലെ ഗാന്ധിപ്രതിമയിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ ജോൺ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും. പുഷ്പാർച്ചനയ്ക്ക് ശേഷം ഇടുക്കി ഗവ. എൻജിനീയറിംഗ് കോളജിലെ എൻ.എസ്.എസ് വൊളന്റിയർമാരുടെയും ജീവനക്കാരുടെയും സഹകരണത്തോടെ കളക്ടറേറ്റ് പ്രവേശന കവാടത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ വൃത്തിയാക്കും. ആറിന് മൂന്നാർ ഗവ. കോളേജിൽ ഗാന്ധിയൻ ആദർശങ്ങൾ അടിസ്ഥാനമാക്കിയ സെമിനാർ, വിദ്യാർഥികൾക്കായി സംവാദം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. ഏഴിന് കളക്ടറേറ്റിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഗാന്ധി ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിന് 9846856982, 9746387959, 9567090131 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |