SignIn
Kerala Kaumudi Online
Friday, 02 October 2026 10.22 AM IST

മനുഷ്യത്വരഹിതമെന്ന് ഇടുക്കി രൂപത

കട്ടപ്പന: ജില്ലയിലെ വനാതിർത്തികളിലെ തോട്ടങ്ങളിൽ വൈകിട്ട് മുതൽ രാവിലെ വരെ ആളുകൾ പുറത്തിറങ്ങുന്നത് തടഞ്ഞുള്ള കളക്ടറുടെ ഉത്തരവ് മനുഷ്യത്വരഹിതമെന്ന് ഇടുക്കി രൂപത. ഇത് ഭൂരിഭാഗം ജനങ്ങളെയും പ്രതികൂലമായി ബാധിക്കും. വന്യജീവികളെ വനമേഖലയിൽ നിയന്ത്രിക്കുന്നതിനു പകരം ജനത്തെ ബന്ധിയാക്കുന്ന ഉത്തരവാണിത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനു പകരം മാനസികമായി തളർത്തുന്നു. ജനങ്ങളുടെ മൗലികാവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണിത്. ഈ ഉത്തരവുകളെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ജനപ്രതിനിധികളുടെ നിലപാട് ആശങ്കാജനകമെന്നും രൂപതാ മീഡിയ കമ്മിഷൻ ഡയക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL