SignIn
Kerala Kaumudi Online
Monday, 05 October 2026 3.35 AM IST

അടുക്കള ' പുകച്ച് ' പച്ചക്കറി വില കുതിക്കുന്നു, എങ്ങുമെത്താതെ കുടുംബ ബഡ്ജറ്റ്

vegitableimage

തൊടുപുഴ: മുൻ പതിവുകൾ തെറ്റിച്ച് ഓണക്കാലത്തിനു ശേഷവും പച്ചക്കറി വില ദിനം പ്രതി വർദ്ധിക്കുന്നത് സാധാരണക്കാർക്ക് ഇരുട്ടടിയാകുന്നു. സാധാരണ ഓണംസീസണിൽ വില കൂടാറുണ്ടെങ്കിലും പിന്നീട് കുറയുന്നതായിരുന്നു പതിവ്. പലവ്യഞ്ജന സാധനങ്ങൾക്കും പാചക വാതകക്ഷാമത്തിന്റെ മറവിൽ ഹോട്ടൽ ഭക്ഷണങ്ങൾക്കടക്കം വില കൂടിയതിന് പിന്നാലെ പച്ചക്കറി വില നിലയ്ക്കാതെ കുതിക്കുന്നത് കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കുകയാണ്. സവാള, വെളുത്തുള്ളി, ഇഞ്ചി, കോവയ്ക്ക്, ബീൻസ്, പയർ തുടങ്ങിയവയ്ക്കെല്ലാം വില കൂടിയ നിലയിലാണ്. പത്ത് രൂപ മുതൽ 80 രൂപയുടെ വരെ വർദ്ധനവാണ് പല സാധനങ്ങൾക്കുമുള്ളത്. വെളുത്തുള്ളി വില 200ൽ നിന്ന് 280ലേക്കെത്തി. എന്നാൽ ചില പച്ചക്കറികൾക്ക് വില മാറ്റമില്ലാതെ തുടരുന്നുണ്ട്. ജില്ലയിലേക്ക് ഭൂരിഭാഗം പച്ചക്കറികളും വരുന്നത് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. ചൂടു കടുത്തതും ചിലയിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതും മൂലവും കർഷകർ നഷ്ടമുണ്ടായ കൃഷികൾ ഉപേക്ഷിച്ച് പുതിയവ പരീക്ഷിക്കുന്നതും വിലക്കയറ്റത്തിന് കാരണമാണ്.

 സവാള വില കുതിക്കുന്നു

പാതയോരങ്ങളിൽ 3 കിലോ നൂറ് എന്ന നിരക്കിൽ വിറ്റിരുന്ന സവാളയ്ക്ക് വില കുതിച്ചുയരുകയാണ്. വിപണിയിൽ കിലോവില 70 കടന്നിരിക്കുകയാണ്. ഇറക്കുമതി വർധിപ്പിച്ചതിനാലാണ് വില അധികം ഉയരാതെ നിൽക്കുന്നത്.

 പച്ചക്കറി വില ( ബ്രാക്കറ്റിൽ പഴയത് )

പയർ: 120 ( 100 )

വെള്ളരി: 50 ( 25 )

ബീൻസ് : 120 (80 )

ക്യാരറ്റ്: 60 ( 50 )

മുളക്: 80 ( 70 )

വെളുത്തുള്ളി: 280 ( 200 )

ചുവന്നുള്ളി: 120 ( 80 )

ഇഞ്ചി: 120 ( 80 )

കോവയ്ക്ക: 80 ( 60 )

 വില മാറ്റമില്ലാത്തവ

മുരിങ്ങക്കായ, ക്യാരറ്റ്, കാബേജ്, തക്കാളി

'' ഈ നില തുടർന്നാൽ കുറവുള്ള പച്ചക്കറി വിലയും വൈകാതെ കുതിച്ചുയരും'' കരുണാകരൻ നായർ ( പച്ചക്കറി വ്യാപാരി )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL