SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.16 AM IST

അപവാദ പ്രചരണം: കുമളിയിൽ വ്യക്തിക്കെതിരെ പൊലീസ് കേസെടുത്തു

കുമളി: ശ്രീ ഗോകുലം ചിറ്റ് ഫണ്ടിനെതിരെ ഫേസ്ബുക്കിലൂടെ തെറ്റായ പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ കുമളി പൊലീസ് കേസെടുത്തു. കുമളി സ്വദേശി ബാബു ജോർജിനെതിരെയാണ് കേസെടുത്തിത്. ശ്രീ ഗോകുലം ചിറ്റ് & ഫിനാൻസ് കമ്പനിയുടെ കുമളി ബ്രാഞ്ചിൽ അനുവാദമില്ലാതെ കയറി വീഡിയോ ചിത്രീകരിക്കുകയും ജീവനക്കാരുടെ ഫോട്ടോയെടുത്ത് അപകീർത്തികരമായ രീതിയിൽ വ്യാജ ഫേസ്ബുക്ക് പ്രചരണം നടത്തുകയും ചെയ്തതിനാണ് നടപടി. കമ്പനി ഡയറക്ടർ കെ.കെ. പുഷ്പാംഗദൻ ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീമിനെ കണ്ട് പരാതി നൽകിയിരുന്നു. തുടർന്ന് എസ്.പിയുടെ നിർദ്ദേശാനുസരണം കുമളി ബ്രാഞ്ച് മാനേജർ റിൻസി ജോസഫ് നൽകിയ പരാതിയിലാണ് കുമളി എസ്.എച്ച്.ഒ കേസെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL