
തെക്കുംഭാഗം: തെക്കുംഭാഗം - അഞ്ചിരി റോഡിൽ മലങ്കര ഗേറ്റിനു സമീപമുള്ള കലുങ്ക് പൊളിച്ചുപണിയുന്ന പണികൾ ആരംഭിച്ചതോടെ വലഞ്ഞ് നാട്ടുകാർ. പണി തുടങ്ങുന്നത് സംബന്ധിച്ച് അധികൃതർ വൈകിയാണ് അറിയിപ്പ് നൽകിയതെന്നും ആരോപണമുയർന്നിട്ടുണ്ട്. കലുങ്ക് നിർമാണത്തിന്റെ പേരിൽ സർവീസ് ബസുകളും സ്‌കൂൾ ബസുകളും മറ്റ് ഒട്ടേറെ വാഹനങ്ങളും സഞ്ചരിക്കുന്ന റോഡിൽ ഗതാഗതം തടഞ്ഞ വിവരം നാട്ടുകാർ പലരും അറിയുന്നത് ഇവിടെ മണ്ണു മാന്തി ഉപയോഗിച്ച് ഇന്നലെ കലുങ്ക് പൊളിച്ചപ്പോൾ ആണ്. ഗതാഗതം പൂർണമായും തടഞ്ഞതോടെ ഈ റൂട്ടിലുള്ള കാൽനടക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർ വലിയ ബുദ്ധിമുട്ടിലാണ്. അതേ സമയം ഇപ്പോൾ കലുങ്ക് പൊളിച്ച ഭാഗത്ത് നിന്നും ചെറു വാഹനങ്ങൾക്കും കാൽനടക്കാർക്കും സഞ്ചരിക്കാൻ മലങ്കര എസ്റ്റേറ്റ് വഴി താൽക്കാലിക പാത ഉണ്ടാക്കാൻ ബന്ധപ്പെട്ട ത്രിതല പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് അധികൃതരും നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇന്നലെ മുതൽ ഇതുവഴി പോകേണ്ട വാഹനങ്ങൾ തെക്കുംഭാഗം - ഇഞ്ചിയാനി - കുട്ടപ്പൻകവല വഴി പോകണമെന്നാണ് അറിയിപ്പ്. ഡിസംബർ 11വരെയാണ് ഗതാഗത നിയന്ത്രണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |