SignIn
Kerala Kaumudi Online
Friday, 30 October 2026 10.18 AM IST

കട്ടപ്പന ഉപജില്ലാ സ്‌കൂൾ കലോത്സവം നവംബർ 3 മുതൽ 

കട്ടപ്പന :കട്ടപ്പന ഉപജില്ലാ സ്‌കൂൾ കലോത്സവം 'സർഗധാര' നവംബർ 3, 4, 5. 6 തീയതികളിൽ വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. വിവിധ സ്‌കൂളുകളിൽ നിന്നായി 4500ലേറെ വിദ്യാർഥികൾ പങ്കെടുക്കും. 3ന് രാവിലെ 9.30ന് രചന മത്സരങ്ങൾ ആരംഭിക്കും. 4ന് രാവിലെ 9ന് റോയ് കെ പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷനാകും. കട്ടപ്പന ഡി.ഇ.ഒ സുജിത്ത് പി മുഖ്യപ്രഭാഷണം നടത്തും. കട്ടപ്പന എ.ഇ.ഒ സി രാജശേഖരൻ സന്ദേശം നൽകും. ലോഗോ തയാറാക്കിയ മേരികുളം സെന്റ് മേരീസ് സ്‌കൂൾ വിദ്യാർത്ഥിനി അന്ന ജോസിയെ മാനേജർ മോൺ. അബ്രാഹം പുറയാറ്റ് അനുമോദിക്കും. ഇടുക്കി രൂപതാ വിദ്യാദ്യാസ ഏജൻസി സെക്രട്ടറി ഫാ.ജോർജ് തകിടിയേൽ കലോത്സവ സുവനീർ പ്രകാശനം ചെയ്യും. . 14 വേദികളിലായി മത്സരങ്ങൾ നടക്കുമെന്നും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനോജ് മുരളി, ജനറൽ കൺവീനർ ജിജി ജോർജ്, ജോയിന്റ് കൺവീനർമാരായ വിൻസി സെബാസ്റ്റ്യൻ, ബിനോയി മഠത്തിൽ, സൈജുമോൻ ജോസഫ്, കൗൺസിലർമാരായ ബീന സിബി, ലിസി തോമസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോബി മാത്യു, പബ്ളിസിറ്റി കൺവീനർ അനീഷ് ആനന്ദ് എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL