SignIn
Kerala Kaumudi Online
Saturday, 31 October 2026 1.40 AM IST

അരണക്കൽ വഴി സത്രത്തിലേക്കുള്ള റോഡ് യാത്ര ദുരിതത്തിൽ

cpm
അരണക്കൽ സത്രം റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറ്റിൽ നടന്ന ദേശീയ പാത ഉപരോധം

സിപിഎമ്മിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു

പീരുമേട്:

വണ്ടിപ്പെരിയാറിൽ നിന്നും അരണക്കൽ വഴിസ്ത്രത്തിലേക്കുള്ള റോഡ് കുണ്ടും കുഴിയും മായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ശബരിമല തീർത്ഥാടന കാലത്ത് ഏറ്റവും പ്രധാനപ്പെട്ടതും ആയിരക്കണക്കിന് തീർത്ഥാടകർകടന്നു പോകുന്ന പ്രധാന റോഡാണിത്.
13 കിലോമീറ്റർ റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. വർഷങ്ങൾക്കു മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് വീതികൂട്ടി ടാറിംഗ് നടത്തി. എന്നാൽ ഈ പദ്ധതിയിലൂടെ നിർമ്മിക്കുന്ന റോഡുകൾ പൊതുമരാമത്ത്
വകുപ്പിന്റെ ആസ്തിയിൽ ഉൾപ്പെടുത്താൻ കഴിയാത്തതിനാൽ പതിവ് അറ്റകുറ്റപ്പണികൾ നടത്താൻ ഫണ്ട് അനുവദിക്കാൻ കഴിയാതെയായി. കാലക്രമേണ റോഡ് പൂർണമായും തകർച്ചയിലായി. രണ്ടുവർഷം മുമ്പ് വണ്ടിപ്പെരിയാർപഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ച്രോഡിന്റെ അറ്റകുറ്റപണികൾ നടത്തിയിരുന്നു. കഴിഞ്ഞജില്ലാ പഞ്ചായത്ത് ഭരണസമിതി റോഡ് നിർമ്മാണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചു. കരാർ ഏറ്റെടുത്ത് കരാറുകാരൻ റോഡ് നിർമ്മാണം തുടങ്ങിയിട്ട് എങ്ങുമെത്താതെ ഇട്ടിട്ട് പോകുന്ന സ്ഥിതിയുണ്ടായി.
ജില്ലാ പഞ്ചായത്ത് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചുള്ള നിർമ്മാണം ഏകദേശം 700 മീറ്റർ ദൂരം മാത്രമാണ് റോഡിന്റെ പണി പൂർത്തിയാക്കാനായത്.
ശേഷിക്കുന്ന ഭാഗങ്ങളിലെ ദുരവസ്ഥയ്ക്ക് ഇതുവരെ പരിഹാരം കണ്ടെത്താനായില്ല. കരാറുകാരൻ
കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പലതവണ ജില്ലാ പഞ്ചായത്ത് ഭരണസമിതിയെ സമീപിച്ചിരുന്നു.


പൊട്ടിപൊളിഞ്ഞ് കിടക്കുന്ന വണ്ടിപ്പെരിയാർ അരണക്കൽ, സത്രം, റോഡ് ഗതാഗത യോഗ്യമാക്കണം എന്ന് ആവശ്യപ്പെട്ടും വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് അറുതി വരത്തണമെന്നാവശ്യപ്പെട്ടും സിപിഎം മഞ്ജുമല, വള്ളക്കടവ്, ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊട്ടാരക്കര ഡിണ്ടുക്കൽ ദേശീയപാത ഉപരോധിച്ചു. നൂറുകണക്കിന് പ്രവർത്തകർ ഉപരോധത്തിൽ പങ്കെടുത്തു.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ആർ.തിലകൻ ഉപരോധം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം. തങ്ക ദുര അദ്ധ്യക്ഷനായിരുന്നു. ജില്ലാകമ്മിറ്റി അംഗം ജി വിജയാനന്ദ്,ഏരിയാ സെക്രട്ടറി എസ്. സാബു,കെ. ചന്ദ്രൻ, കെ എം..മുഹമ്മദാലി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL