ഇടുക്കി: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ജില്ലയിലെ ഇടത്താവളങ്ങളിലുള്ള വെജിറ്റേറിയൻ ഹോട്ടലുകളിൽ വിൽക്കുന്ന ഭക്ഷണ സാധനങ്ങൾക്ക് വില നിർണ്ണയിച്ച് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. പഞ്ചനക്ഷത്ര ഹോട്ടലുകൾ, ബാർ ഹോട്ടലുകൾ ഒഴികെയുള്ള ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ വിലയാണ് നിജപ്പെടുത്തിയത്. മിൽമ ഉത്പന്നങ്ങൾ എം.ആർ.പി വിലയിലാണ് വിൽക്കേണ്ടത്. എല്ലാ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വിലവിവരപ്പട്ടിക മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ആറു ഭാഷകളിൽ പ്രദർശിപ്പിക്കണം. തീർത്ഥാടകർക്ക് പരാതി അറിയിക്കാൻ പൊതുവിതരണ, ഭക്ഷ്യ സുരക്ഷാ, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുടെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ ഉൾപ്പെടുത്തണം. തീർത്ഥാടകരിൽ നിന്ന് അധിക വില ഈടാക്കുന്നത് തടയാൻ സംയുക്ത സ്ക്വാഡ് പരിശോധന കർശനമാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
വില ഇങ്ങനെ
കുത്തരി ഊണ്- ₹80
വെജിറ്റബിൾ ബിരിയാണി- ₹80
കഞ്ഞി- ₹45
ചായ- ₹15
കാപ്പി- ₹ 15
നാരങ്ങാവെള്ളം- ₹15
നെയ്റോസ്റ്റ്- ₹60
മസാല ദോശ- ₹ 60
പൂരി മസാല- ₹50 രൂപ
കപ്പ- ₹35
ബോണ്ട- ₹12
ഉള്ളിവട- ₹12
ബജി- ₹12
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |