SignIn
Kerala Kaumudi Online
Saturday, 31 October 2026 1.52 AM IST

ആനശല്യം രൂക്ഷം: കോട്ടക്കവല ഫോറസ്റ്റ് സ്റ്റേഷൻ എം.എൽ.എ സന്ദർശിച്ചു

mla
കോതമംഗലം, അറക്കുളം എന്നിവിടങ്ങളിൽ നിന്നെത്തിയ ആർ.ആർ.ടി സംഘാംഗങ്ങളുമായി വേളൂർ ഫോറസ്റ്റ് സ്റ്റേഷനിൽ റോയി കെ. പൗലോസ് എം.എൽ.എ കൂടിക്കാഴ്ച നടത്തുന്നു

ഉടുമ്പന്നൂർ: ആനശല്യം രൂക്ഷമായ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ കോട്ടക്കവല, കിഴക്കുംപാടം, വരിക്കമറ്റം, വേളൂർ, മലയിഞ്ചി, കച്ചിറമുഴി പ്രദേശങ്ങളിലെ ജനങ്ങളുടെ സ്വൈര്യജീവിതത്തിനും സുരക്ഷയ്ക്കും ഭീഷണിയായി മാറിയിരിക്കുന്ന കാട്ടാനയെ കാടിനുള്ളിലേക്ക് തുരത്തി ഓടിക്കുന്നതിന്റെ ഭാഗമായി, കോതമംഗലം, അറക്കുളം എന്നിവിടങ്ങളിൽ നിന്നെത്തിയ ആർ.ആർ.ടി സംഘാംഗങ്ങളുമായി വേളൂർ ഫോറസ്റ്റ് സ്റ്റേഷനിൽ റോയി കെ. പൗലോസ് എം.എൽ.എ കൂടിക്കാഴ്ച നടത്തി വേണ്ട നിർദ്ദേശങ്ങൾ നൽകി. സി.സി.എഫിനെ വിളിക്കുകയും മലയിഞ്ചിയിൽ നിന്ന് കോട്ടക്കവല വരെയുള്ള ഒമ്പത് കിലോമീറ്റർ ദൂരത്തുള്ള ഫെൻസിംഗിന്റെ തുടർച്ചയായി മൂന്നു കിലോമീറ്റർ കൂടി കച്ചിറമുഴിക്ക് ഫെൻസിങ് സ്ഥാപിക്കുന്നതിന്റെ നടപടി ക്രമങ്ങൾ വേഗത്തിലാക്കി. തൊടുപുഴ റേഞ്ച് ഓഫീസർ മനു, കോട്ടക്കവല ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സജി മേലാട്ടുകന്നേൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് തങ്കപ്പൻ, യു.ഡി.എഫ് ചെയർമാൻ പി.എൻ. നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷ എൽദോസ്, പഞ്ചായത്ത് മെമ്പർമാരായ ജോൺസൻ കുര്യൻ, നൈസി ഡെനിൽ, സോമി അഗസ്റ്റിൻ, സാം ജേക്കബ്, അജോ ജോളി, നവാസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL