SignIn
Kerala Kaumudi Online
Thursday, 18 June 2026 2.00 AM IST

ലഹരിക്കെതിരെ ഫുട്‌ബോൾ ലഹരി

chemperi

പയ്യാവൂർ: ലോകക്കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ആവേശം ലോകമാകെ അലതല്ലുന്ന സാഹചര്യത്തിൽ പ്പം വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 'വൺ മില്യൻ തൂഫാൻ ഗോൾസ്' ക്യാമ്പയിന് ചെമ്പേരി നിർമ്മല യു.പി സ്‌കൂളിൽ ആവേശകരമായ തുടക്കം.

സ്‌കൂൾ ഹെഡ്മിസ്ട്രസ് എൽസമ്മ ജോസഫ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.നിർമല ഹയർ സെക്കൻഡറി സ്‌കൂൾ കായികാദ്ധ്യാപകൻ വിനോദ് അഗസ്റ്റിൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.സ്‌കൂൾ അദ്ധ്യാപകരായ ജോബി ജോസ്, കെ.വി.ശ്രീജിത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.സ്കൂളിലെ കുട്ടികൾ ക്യാമ്പയിനിൽ ആവേശത്തോടെ ഭാഗവാക്കായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL