SignIn
Kerala Kaumudi Online
Thursday, 18 June 2026 4.48 AM IST

സമസ്ത സെന്റിനറി പ്രമേയ സമ്മേളനം നാളെ

samastha

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കാസർകോട് സോൺ സംഘടിപ്പിക്കുന്ന പ്രമേയ സമ്മേളനം നാളെ വൈകുന്നേരം 6ന് ചെട്ടുംകുഴിയിൽ നടക്കും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ വൈസ് പ്രസിഡന്റ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനംചെയ്യും. കേരള മുസ്ലിം ജമാഅത്ത് കാസർകോട് സോൺ പ്രസിഡന്റ് അലവി തങ്ങൾ അദ്ധ്യക്ഷത വഹിക്കും.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ.മുഹമ്മദ് പറവൂർ,എസ്.എസ്.എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി മുഹമ്മദ് അനസ് അമാനി പുഷ്പഗിരി എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
വാർത്താസമ്മേളനത്തിൽ സെന്റിനറി എക്സിക്യൂട്ടീവ് കമ്മിറ്റി ജനറൽ കൺവീനർ മുനീർ എർമാളം, എസ്.വൈ.എസ് സോൺ പ്രസിഡന്റ് ശാഫി സഖാഫി ഏണിയാടി, സി എം.എ ചേരൂർ, കാസർകോട് ഡിവിഷൻ സെക്രട്ടറി ശാക്കിർ ചേരൂർ, റഫീഖ് തളങ്കര എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PRESSMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL