
കാഞ്ഞങ്ങാട്: ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവായ കിഴക്കുംകര പുള്ളി കരിങ്കാളി. അമ്മ ദേവസ്ഥാനം പൂരക്കളി കലാകാരനുംകാളക്കുളിയൻ ദൈവത്തിന്റെ നർത്തകനുമായ കുമാരൻ വെളിച്ചപ്പാടിനെ കോട്ടച്ചേരി തുളിച്ചേരി ശ്രീ കുമ്മണാർ കളരി ഭഗവതി ക്ഷേത്രം ആദരിച്ചു. സംക്രമ പൂജയോട് അനുബന്ധിച്ചുള്ള ചടങ്ങിൽ കളരി മൂത്ത ഗുരുക്കൾ , ഇളയ ഗുരുക്കൾ, മൂത്തമ്മ, ഇളയമ്മ , നാലു വീട്ടുകാരും നാട്ടുകാരും പങ്കെടുത്തു. കമ്മിറ്റി പ്രസിഡന്റ് വേണുഗോപാൽ ഏച്ചിക്കാനം ഉപഹാര സമർപ്പണവും രക്ഷാധികാരി കുരിക്കൾ നാരായണൻ മാവുങ്കാൽ പൊന്നാടയുംഅണീച്ചു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ.വി. ബാബു, ഐശ്വര്യ കുമാരൻ, പ്രസാദ് മാസ്റ്റർ, ഭാസ്‌കരൻ കിളിയളം, ഗംഗാധരൻ തുളിച്ചേരി, വേലായുധൻ തുളിച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |