പയ്യാവൂർ: എം.എൽ.എയുടെ 2024-25 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ പാറക്കടവ്, ചാമക്കാല, വഞ്ചിയം, പയ്യാവൂർ എന്നിവിടങ്ങളിൽ സ്ഥാപിച്ച എൽ.ഇ.ഡി ലോമാസ്റ്റ് ലൈറ്റുകൾ സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ പി.വി പ്രകാശൻ, ജെയിംസ് തുരുത്തേൽ, പി.ആർ സിനി എന്നിവർ വിവിധയിടങ്ങളിൽ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ബാലകൃഷ്ണൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം ബേബി മുല്ലക്കരി, രാഷ്ട്രീയ പാർട്ടി നേതാക്കളായ ഇ.കെ കുര്യൻ, ടി.പി അഷ്രഫ്, ഇടവൻവീട്ടിൽ നാരായണൻ, ഒ.കെ ശ്രീധരൻ, കെ.വി സുരേഷ് കുമാർ, പി.ആർ. രാഘവൻ, ജിജി പൂവത്തുംമണ്ണിൽ, സജി അട്ടിയ്ക്കൽ,ജോർജ് അമ്പാട്ട്, ബെസ്റ്റിൻ വെട്ടിക്കുഴ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |