
കൊച്ചി: രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് ആശങ്ക സൃഷ്‌ടിച്ച് പ്രമുഖ എയർലൈനായ സ്‌പൈസ്ജെറ്റിന്റെ സാമ്പത്തിക നില പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ദീർഘകാലമായി തുടരുന്ന പണലഭ്യത പ്രശ്നങ്ങളും പശ്ചിമേഷ്യൻ സംഘർഷം മൂലമുള്ള തടസങ്ങളുമാണ് സ്‌പൈസ്ജെറ്റിലെ പ്രതിസന്ധി സങ്കീർണമാക്കുന്നത്. പുതിയ സാഹചര്യത്തിൽ കമ്പനിയുടെ സർവീസിനെ കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നതോടെയാണ് വ്യോമയാന മന്ത്രാലയവും ഡി.ജി.സി.എയും കമ്പനിയുടെ പ്രവർത്തനം നിരീക്ഷിക്കാൻ തീരുമാനിച്ചു. വിമാന സർവീസുകളിലെ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് നിയന്ത്രണ ഏജൻസിയുടെ പരിശോധന.
സ്‌പൈസ്ജെറ്റിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ബാങ്കുകളുമായി ചേർന്ന് പരിഹാരം കണ്ടെത്തേണ്ടി വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു. സ്‌പൈസ്ജെറ്റിന്റെ പ്രവർത്തനം നിലനിറുത്താൻ കേന്ദ്ര സർക്കാർ 150 കോടി രൂപ വിതരണം ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സ്‌പൈസ്ജെറ്റ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തകരുന്ന സാഹചര്യമുണ്ടായാൽ രാജ്യത്തെ വ്യോമയാന മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് വിലയിരുത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |