SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.46 AM IST

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി

plastic
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ

കണ്ണൂർ: തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് എരുവേശ്ശി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങളിൽ നിന്നായി അര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. സ്ഥാപനങ്ങൾക്ക് 10000 രൂപ വീതം പിഴ ചുമത്തി. ചെമ്പേരി ടൗണിൽ സ്ഥിതി ചെയ്യുന്ന തുഷാര ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസിൽ നിന്നും പ്ലാസ്റ്റിക് ക്യാരി ബാഗുകളും ബേക്കിംഗ് ആശിർവാദിൽ നിന്നും പ്ലാസ്റ്റിക് ക്യാരി ബാഗ്, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് കപ്പ് തുടങ്ങിയവയും പ്രീമിയർ ഗിഫ്റ്റ് സെന്ററിൽ നിന്നും പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ വാഴയിലയുമാണ് പിടികൂടിയത്. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി അഷ്റഫ്, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ ദിബിൽ, വി.ഇ.ഒ കെ.കെ ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർ പി.വി വിജി തുടങ്ങിയവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PLASTIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL