SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.47 AM IST

എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവ്

ssf
എസ്.എസ്.എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് സമാപന സംഗമം കെ.പി. അബൂബക്കർ മുസ്ലിയാർ പട്ടുവം ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: മുപ്പത്തിമൂന്നാമത് എസ്.എസ്.എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. പതിമൂന്ന് ഡിവിഷനുകൾ മാറ്റുരച്ച പരിപാടിയിൽ 723 പോയിന്റ് നേടി ഇരിട്ടി ഒന്നും 639 പോയിന്റ് നേടി കമ്പിൽ രണ്ടും 626 പോയന്റ് നേടി പാനൂർ മൂന്നാം സ്ഥാനത്തുമെത്തി. ഇരിട്ടി ഡിവിഷനിലെ മുഹമ്മദ് കലാപ്രതിഭയായും ആലക്കോട് ഡിവിഷനിലെ മുഹമ്മദ് റംഷാദലി സർഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി കെ.പി. അബൂബക്കർ മുസ്ലിയാർ പട്ടുവം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ബി.എ മുഹമ്മദ് അജീർ സഖാഫി അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ, എസ്.എസ്.എഫ് നാഷണൽ സെക്രട്ടറി ഫിർദൗസ് സഖാഫി അനുമോദന പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സാലിം സ്വാഗതവും സ്വാഗത സംഘം കൺവീനർ അംജദ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SAHITHYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL