SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.47 AM IST

ചിറക്കൽ പൈതൃക മണ്ഡപം കേരളീയ വാസ്തുശൈലിയിൽ പുനർനിർമ്മിക്കും

kkr
ചിറക്കല്‍ പൈതൃക മണ്ഡപം മാതൃക.

കണ്ണൂർ: ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടത്ത് 'മുപ്പത്തൈവർ പീഠവഴക്ക' സൂചകങ്ങളോടെ പൈതൃക മണ്ഡപം പുനർനിർമ്മിക്കുന്നു. പ്രശസ്ത ശില്പി കെ.കെ ആർ. വെങ്ങരയുടെതാണ് രൂപകല്പന. കല്ലും മരവും ഓടും ഉപയോഗിച്ച് പരമ്പരാഗത കേരളീയ വാസ്തുശൈലിയിൽ നിർമിക്കുന്ന മണ്ഡപത്തിന്റെ വിശദമായ പ്ലാൻ തയ്യാറാക്കി.
കോലത്തു നാടിന്റെ സാംസ്‌കാരികത്തനിമ സംരക്ഷിക്കുന്ന, സംഗീത കലാ സാഹിത്യ സാംസ്‌കാരിക ആധ്യാത്മികരംഗ വേദിയായി പൈതൃക മണ്ഡപത്തെ മാറ്റിയെടുക്കണമെന്നാണ് ചാമുണ്ഡി കോട്ടം കമ്മിറ്റി ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ചു ചേർന്ന യോഗം ചിറക്കൽ കോവിലകം ഉത്രട്ടാതി തിരുന്നാൾ സി.കെ രാമവർമ്മരാജ ഉദ്ഘാടനം ചെയ്തു. ചാമുണ്ഡി കോട്ടം സമിതി സെക്രട്ടറി സി.കെ സുരേഷ് വർമ്മ പദ്ധതി വിശദീകരിച്ചു. സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട്, ടാക്സ് പ്രാക്ടീഷണർ ബിജുല ഷാജി നമ്പ്യാർ, ഡോ. സുമ സുരേഷ് വർമ്മ, മാതൃ സമിതി പ്രസിഡന്റ് ഷീന ഷാജി, പി.വി. സുകുമാരൻ പ്രസംഗിച്ചു.
കഴിഞ്ഞ മേയ് മാസം ഉദ്ഘാടനം ചെയ്ത ചാമുണ്ഡേശ്വരി പൈതൃക മണ്ഡപം കാലവർഷാരംഭത്തിൽ നിലംപൊത്തുകയായിരുന്നു.
ആദ്യഘട്ടനിർമ്മാണത്തിൽ വന്ന അപാകതകൾ ചാമുണ്ഡി കോട്ടത്ത് ചേർന്ന യോഗം ചർച്ച ചെയ്തു. വരവുചെലവ് കണക്ക് കണ്ണൂർ നമ്പ്യാർ അസോസിയേറ്റ് ടാക്സ് പ്രാക്ടീഷണർ ബിജുല ഷാജി നമ്പ്യാർ അവതരിപ്പിച്ചു. ആനന്ദ്, ഷീന, കെ.പി മോഹനൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KERALITE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL